ഭാരത് സെന്‍സസ് 2027;കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാര്‍ വി.വി രമേശന്‍ ഡിജിറ്റലായി സ്വയം വിവരങ്ങള്‍ സമര്‍പ്പിച്ച് സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ചെയ്തു. കൗണ്‍സിലര്‍മാരും ജീവനക്കാരും സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി. കാഞ്ഞങ്ങാട് നഗരസഭയില്‍ ലാപ്പ്ടോപ്പില്‍ 34 ചോദ്യങ്ങളും പൂരിപ്പിച്ചാണ് സെല്‍ഫ് എന്യൂറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 11 അക്ക സെല്‍ഫ് എന്യുമറേഷന്‍ ഐ.ഡിയും ലഭിച്ചു.
കഴിഞ്ഞതവണയില്‍ നിന്ന് വ്യത്യസ്തമായി കുടുംബങ്ങള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കുന്ന സെല്‍ഫ് എന്യുമറേഷന്‍ സംവിധാനം ഇത്തവണ സെന്‍സസിന്റെ പ്രത്യേകതയാണ്. ആദ്യഘട്ടത്തില്‍ സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ ജില്ലയില്‍ 16ന് ആരംഭിച്ചു, 30ന് സമാപിക്കും. ജൂലൈ മാസത്തില്‍ എന്യുമറേറ്റര്‍മാര്‍ വീട്ടിലെത്തി ഓണ്‍ലൈനായി സമര്‍പ്പിച്ച ഉത്തരങ്ങള്‍ പരിശോധിച്ച് വിവരശേഖരണം നടത്തും. വെബ്സൈറ്റ് വിലാസം 34 ചോദ്യങ്ങളാകും എന്യുമറേഷന്‍ ഫോമില്‍ പൂരിപ്പിക്കാന്‍ ഉണ്ടാക്കുക. ഇംഗ്ലീഷ് ഉള്‍പ്പെടെ 16 ഭാഷകളില്‍ വിവരങ്ങള്‍ നല്‍കാം. വിവരങ്ങള്‍ നല്‍കിയതിനു ശേഷം ഈമെയിലില്‍ കണ്‍ഫര്‍മേഷന്‍ ലഭിക്കും. അതിനുശേഷം ജൂലൈ ഒന്നു മുതല്‍ ജൂലൈ 30 വരെയുള്ള കാലയളവിലാണ് സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുക.

Scroll to Top