സമസ്ത സ്ഥാപക ദിനവും ത്വഖാ ഉസ്താദ് പ്രാര്‍ത്ഥനാ സംഗമവും നടത്തി

പള്ളങ്കോട്: പള്ളങ്കോട് ശാഖാ എസ് വൈ എസ്, എസ് കെ എസ് എസ് എഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സമസ്ത സ്ഥാപക ദിനാചരണവും ത്വഖാ ഉസ്താദ് പ്രാര്‍ത്ഥനാ സംഗമവും നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ഇബ്രാഹിം ഫൈസി പതാക ഉയര്‍ത്തി. ശാഖാ ജനറല്‍ സെക്രട്ടറി അലി ഫൈസി പ്രാര്‍ത്ഥന നടത്തി. എസ് കെ എസ് എസ് എഫ് ശാഖാ പ്രസിഡന്റ് ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. എസ് വൈ എസ് ശാഖാ പ്രസിഡന്റ് പി എച്ച് മുസ്തഫ അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ഇബ്രാഹിം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ ട്രഷറര്‍ റാഷിദ് എം എ, എസ് വൈ എസ് ശാഖാ ട്രഷറര്‍ ഹസൈനാര്‍ എ, ഹസൈനാര്‍ പൊയില്‍, മജീദ് ബദന, അബ്ദുല്ല പി, അബ്ദുല്ല പൊയില്‍ പ്രസംഗിച്ചു. വര്‍ക്കിംഗ് സെക്രട്ടറി ഉബൈദ് പി നന്ദി പറഞ്ഞു.

Scroll to Top