ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം;എ പി സുനില്‍

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള കമ്മീഷനെ വെച്ചിട്ട് മൂന്നുമാസം പിന്നിട്ട് കാലാവധി പൂര്‍ത്തിയായിരിക്കയാണ്. നാളിതുവരെയായും
ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള
യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുന്‍ സര്‍ക്കാറിന്റെ വീഴ്ച മൂലം പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം കുടിശികയായിട്ട് ജൂലൈ 1ന് രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കുകയാണെന്നും ഇനിയും കാത്തിരിക്കാന്‍ ആവില്ലെന്നും ശമ്പളം പരിഷ്‌കരിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട്
എ പി സുനില്‍ ആവശ്യപ്പെട്ടു.
കേരള എന്‍ ജി ഒ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ 2026 വര്‍ഷത്തെ അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച സംസ്ഥാന കമ്മിറ്റി അംഗം എം ടി പ്രസീത , ജില്ലാ വൈസ് പ്രസിഡണ്ട് പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും നടന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജി എസ് ഉമാശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി . എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ ടി ശശി അധ്യക്ഷത വഹിച്ചു . സംസ്ഥാന ട്രഷറര്‍ വി പി ബോബിന്‍ , സംസ്ഥാന സെക്രട്ടറിമാരായ മോബിഷ് പി തോമസ് , സുരേഷ് പെരിയങ്ങാനം , നേതാക്കളായ കെ സി സുജിത്ത് കുമാര്‍ , വത്സല കൃഷ്ണന്‍ , ലോകേഷ് എം ബി ആചാര്‍ , ജയപ്രകാശ് ആചാര്യ ,
ആര്‍ മധുസൂദനന്‍ , ബ്രിജേഷ് പൈനി , എം വി നിഗീഷ് , റെനില്‍ സണ്‍ കെ തോമസ് , ജില്ലാ സെക്രട്ടറി വി ടി പി രാജേഷ് , ജില്ലാ ട്രഷറര്‍ വി എം രാജേഷ് , സംസ്ഥാന വനിതാ ഫോറം ജോ.കണ്‍വീനര്‍ സായിദ. ബി.വി .എന്നിവര്‍ സംസാരിച്ചു . കണ്‍വെന്‍ഷനില്‍ വെച്ച് ജില്ല വൈസ് പ്രസിഡണ്ടായി പ്രവീണ്‍ വരയില്ലത്തിനെയും ജില്ല ജോയിന്റ് സെക്രട്ടറിയായി
ശ്രീനിമോന്‍ കാഞ്ഞങ്ങാടിനെയും
തെരഞ്ഞെടുത്തു.

Scroll to Top