കാസറഗോഡ്: ലയണ്‍സ് ക്ലബ് വിദ്യാനഗറിന്റെ 2026-27 വര്‍ഷത്തെ ലയണിസ്റ്റിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ക്ലബ് അംഗങ്ങള്‍ കന്യപ്പാടിയിലെ ആശ്രയ ആശ്രമം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ക്ലബ് ഭാരവാഹികള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് വിജയകുമാരന്‍, സെക്രട്ടറി പദ്മനാഭന്‍, ഡിസ്ട്രിക്റ്റ് സെക്രട്ടറി മധുസൂദനന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പന്ത്രണ്ടോളം അംഗങ്ങള്‍ പങ്കെടുത്തു. ആശ്വാസം ആവശ്യമുള്ളവര്‍ക്ക് തണലേകുക എന്ന ലക്ഷ്യത്തോടെയാണ് ലയണ്‍സ് ക്ലബ് വിദ്യാനഗര്‍ ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്.
ലയണ്‍സ് ക്ലബ് വിദ്യാനഗര്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി




