പ്രഥമ ശുശ്രൂഷ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

ടി. ഐ. എച്ച്. എസ്. എസ് നായന്‍മാര്‍ മൂല സ്‌കൂളില്‍ ജെ.ആര്‍.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ജെ.ആര്‍.സി കാഡറ്റുകള്‍ക്കായി പ്രഥമ ശുശ്രൂഷ ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തി.
Dr. ജയശങ്കര്‍ BHMS MD ക്ലാസ്സിന് നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ പി കെ അനില്‍കുമാര്‍ യോഗം ഉത്ഘാടനം ചെയ്തു. ജെ.ആര്‍.സി കൗണ്‍സിലര്‍ ശ്രീമ.പി സ്വാഗതവും പ്രജിത ടീച്ചര്‍ നന്ദിയും പറഞ്ഞു.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ കെ പി മഹേഷ് കുമാര്‍, സന്ധ്യ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Scroll to Top