വിവാഹ ധനസഹായം കൈമാറി

ആലംപാടി : ജമാഅത്ത് പരിധിയില്‍പെട്ട നിര്‍ദ്ധന കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അനുവദിച്ച ധനസഹായം കമ്മിറ്റി മുന്‍ പ്രസിഡന്റ് ബക്കര്‍ മിഅ്‌റാജ് കമ്മിറ്റി മെമ്പര്‍ ഷഫീല്‍ ചെപ്പിക്ക് കൈമാറി. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി നടപ്പിലാക്കി വന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം.
ചടങ്ങില്‍ അബ്ദുള്ള കുവൈറ്റ് , ആച്ചു മുക്രി, ലത്തീഫ് ബദ്രിയ
അബ്ദുള്ള കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top