139
നീലേശ്വരം: നിരവധി പിടിച്ചുപറി കേസുകളില്‍ പൊലീസ് തിരയുന്ന തമിഴ്നാട് സ്വദേശികളായ യുവതികളെ നിലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്രി, കവിത എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് സംശയകരമായ സാഹചര്യത്തില്‍ ഇവരെ കണ്ടതിനെ തുടര്‍ന്ന് ചില ഓടോറിക്ഷ ഡ്രൈവര്‍മാര്‍ പൊലീസിന് വിവരം
നല്‍കുകയായിരുന്നു.
ഓടോറിക്ഷ ഡ്രൈവര്‍ ഹരിഷ് കരുവാച്ചേരിയുടെ സമയോചിതമായ ഇടപെടലാണ് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നായി ആറ് സ്ത്രീകളുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസുകളില്‍ ഈ യുവതികള്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
പാണത്തൂരില്‍ ബസില്‍ അടുത്തിടെ ഒരു വയോധികയുടെ ആഭരണം കവര്‍ന്നത് ഇവരാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.