ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഈഗോയാല്‍ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്നും സഞ്ജുവിനെ പുറത്താക്കി കേരളം ഹസാരെയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോലും എത്തില്ലെന്ന് ഉറപ്പ് വരുത്തിയത് കെസിഎ അധികാരികളെ അലട്ടുന്നില്ലെന്നും തരൂര്‍ പറയുന്നു.
‘എസ്എംഎയ്ക്കും വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിനുമിടയിലുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് സഞ്ജു കെസിഎയ്ക്ക് മുന്‍കൂറായി കത്തെഴുതിയിരുന്നു, എന്നിട്ടും ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇതോടെ സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ 56.66 ശരാശരിയുള്ള ഹസാരെയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 212* നേടിയ ഒരു ബാറ്റ്സ്മാന്‍ (ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഔട്ടിംഗിലെ ഒരു സെഞ്ച്വറി ഉള്‍പ്പെടെ) ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഈഗോയാല്‍ താരത്തിന്റെ കരിയര്‍ നശിപ്പിക്കുകയാണ്. സഞ്ജുവിനെ പുറത്താക്കി കേരളം ഹസാരെയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോലും എത്തില്ലെന്ന് ഉറപ്പ് വരുത്തിയത് കെസിഎ മേധാവികളെ അലട്ടുന്നില്ലേ?’ ശശി തരൂര്‍ എക്സില്‍ കുറിച്ചു.
അതേസമയം, ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജു സാംസണ് മുന്നിലുണ്ടായിരുന്ന അവസാന അവസരമായിരുന്നു വിജയ് ഹസാരെ ട്രോഫി. ഏകദിന ഫോര്‍മാറ്റില്‍ ഉള്ള ഈ ആഭ്യന്തര ടൂര്‍ണ്ണമെന്റില്‍ മിന്നും പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ടീമിലേക്ക് വിളിയെത്തിയേനെ എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. കേരളത്തിനായി കളിക്കാം എന്ന് അറിയിച്ച് സഞ്ജു കെ സി എക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ മറുപടിയൊന്നും കിട്ടിയില്ല. തന്നെ ഒഴിവാക്കിക്കൊണ്ടുള്ള
ടീം പ്രഖ്യാപനം വന്നപ്പോള്‍ വീണ്ടും കത്തയച്ചു അതിനും മറുപടിയുണ്ടായില്ല. അങ്ങനെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയൊരുക്കാനുള്ള സഞ്ജുവിന്റെ അവസരം നഷ്ടമായി. കെസിഐയിലെയും സെലക്ടര്‍മാര്‍ക്കിടയിലെയും ചിലരുടെ ഏകപക്ഷീയമായ നിലപാടാണ് സഞ്ജുവിന്റെ കാലു വാരലിന് പിന്നില്‍ എന്നാണ് പുറത്തു വരുന്ന വിവരം.
ക്യാമ്പില്‍ പങ്കെടുത്താല്‍ മാത്രമേ ടീമിലേക്ക് പരിഗണിക്കൂ എന്ന നിയമം പെട്ടെന്നുണ്ടായത് ഇതുകൊണ്ടാണ്. പിന്നീട് ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന മറ്റൊരു താരത്തിന് അവസരം കൊടുക്കുകയും ചെയ്തു ഇതേ സെലക്ടര്‍മാര്‍. സഞ്ജു അവസാനമായി കളിച്ച അന്താരാഷ്ട്ര ഏകദിനത്തില്‍ സെഞ്ചുറി നേടിയിരുന്നു . മൂന്ന് സെഞ്ചുറികള്‍ നേടി ട്വന്റി 20 യിലും മിന്നും ഫോമില്‍ കരിയറിലെ പീക്ക് ഫോമില്‍ നില്‍ക്കുമ്പോഴാണ് സഞ്ജുവിനോട് സ്വന്തം ഘടകത്തിന്റെ ക്രൂരത.