Home World യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും

യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും

by KCN CHANNEL
0 comment

47-ാമത് അമേരിക്കന്‍ പ്രസിഡന്റായി നാളെ ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം നാളെ രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യുഎസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ ആരംഭിക്കുക. 78 കാരനായ ഡൊണാള്‍ഡ് ട്രംപ് ഇത് രണ്ടാം വട്ടമാണ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

അമേരിക്കയില്‍ അതിശൈത്യകാലാവസ്ഥ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎസ് ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലാകും സത്യപ്രതിജ്ഞ നടക്കുക. യു എസ് ക്യാപിറ്റോളിലെ മകുടത്തിനു താഴെയുള്ള ഹാളാണ് റോട്ടന്‍ഡ.മൈനസ് 11 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ താപനില താഴുമെന്നതിനാലാണ് ചടങ്ങുകള്‍ ഹാളിനകത്ത് നടത്തുന്നത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം നാളെ രാത്രി പത്തരയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക.1985-ല്‍ റൊണാള്‍ഡ് റീഗനാണ് ഏറ്റവുമൊടുവില്‍ ഹാളിനകത്ത് സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളില്‍ ഒപ്പുവയ്ക്കും. തുടര്‍ന്ന് സംഗീതാവതരണവും ഉദ്ഘാടന പരേഡും ഔദ്യോഗിക സല്‍ക്കാര ചടങ്ങുകളും നടക്കും. ക്യാപിറ്റല്‍ വണ്‍ അറീനയിലാണ് പരേഡ്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി യു എസ് സൈന്യത്തിന്റെ അര്‍ലിങ്ടന്‍ ദേശീയ സെമിത്തേരിയില്‍ ട്രംപ് ഇന്ന് ആദരമര്‍പ്പിക്കും.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിന്‍ണ്‍, ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, മെറ്റ സി ഇ ഒ മാര്‍ക് സക്കര്‍ബെര്‍ഗ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ആപ്പിള്‍ സി ഇ ഒ ടിം കുക്ക്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയെ പ്രതിനീധകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങുകള്‍ വൈറ്റ് ഹൗസ് ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.

You may also like

Leave a Comment