Home Kerala പ്ലാന്‍ 25; മുസ്ലിം ലീഗ് പ്രവര്‍ത്തനം സജീവമാക്കി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്

പ്ലാന്‍ 25; മുസ്ലിം ലീഗ് പ്രവര്‍ത്തനം സജീവമാക്കി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍ : പ്ലാന്‍ 25 ഭാഗമായി 2024 ഒക്ടോബറില്‍ നടന്ന മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ക്യാമ്പില്‍ എടുത്ത ഓരോ തീരുമാനങ്ങളും നടപ്പില്‍ വരുത്തി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സജീവമായികൊണ്ടിരിക്കുകയാണ്,
എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയില്‍ പാര്‍ട്ടിയെ സജീവമാക്കുകയാണ് പ്രഥമ ലക്ഷ്യം, മുസ്ലിം ലീഗിന്റെ പ്രധാന പ്രവര്‍ത്തന മേഘലയായ ജീവ കാരുണ്യ പ്രവര്‍ത്തനത്തിനൊപ്പം സംഘടന പ്രവര്‍ത്തനം വ്യാപിക്കുക കൂടി ചെയ്താല്‍ മാത്രമേ പാര്‍ട്ടി അടിത്തറ ഭദ്രമാക്കാനും പുതിയ പാര്‍ട്ടി തലമുറ സൃഷ്ടിക്കാനും കഴിയുകയുള്ളു,
വനിതാ ലീഗ് ശാഖതലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് കൊണ്ടിരിക്കുന്നു നല്ല നിലയിലുള്ള സ്ത്രീ പങ്കാളിത്തമാണ് ഓരോ യോഗത്തിലും കാണുന്നത്, വനിതാ ലീഗിന്റെ ഇരുപത് ശാഖാ കമ്മിറ്റികള്‍ പ്രവര്‍ത്തന സജ്ജമാക്കും ഇതില്‍ പകുതിയോളം ശാഖകളില്‍ യോഗം ചേര്‍ന്നു കഴിഞ്ഞു, വനിതാ ലീഗിന്റെ ജില്ലാ മണ്ഡലം നേതാക്കള്‍ വിവിധ യോഗങ്ങളില്‍ സംബന്ധിക്കുന്നുണ്ട്,
എം. എസ്.എഫ് മെമ്പര്‍ഷിപ് അടിസ്ഥാനത്തിലുള്ള, നവാഗത സംഗമം എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന്‌കൊണ്ടിരിക്കുന്നു,പഞ്ചായത്തിലെ 16 യൂണിറ്റില്‍ പകുതിയിലധികം യൂണിറ്റില്‍ പുതിയ കമ്മിറ്റികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു,
തൊഴിലാളി മേഘലയില്‍ പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ ഭാഗമായി , ആരോഗ്യ മേഘലയില്‍ പ്രവൃത്തിക്കുന്ന ആശാ വര്‍ക്കര്‍മാരെ സംഘടിപ്പിച്ച് ആശാവര്‍ക്കേഴ്‌സ് യൂണിയനും,(എസ്.ടി.യൂ)അംഗന്‍വാടി ജീവനക്കാരെ സംഘടിപ്പിച്ച് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് യൂണിയനും (എസ്.ടി. യൂ)രൂപീകരിച്ചു, എസ്. ടി യൂ വിന്റെ വിവിധ മേഖലയിലെ നേതാക്കള്‍ യോഗങ്ങളില്‍ സംമ്പന്ധിച്ചു,
എസ്. ടി യൂ വിന്റെ പ്രവര്‍ത്തനം എല്ലാ തൊഴിലാളി മേഖലയിലേക്കും വ്യാപിക്കും, പ്രവാസി ലീഗ് പ്രവര്‍ത്തനം താഴെ തട്ടില്‍ എത്തിക്കാന്‍ പഞ്ചായത്ത് കമ്മിറ്റിക്ക് കീഴില്‍ നാല് മേഘല കമ്മിറ്റികള്‍ രൂപീകരിക്കും ഇതില്‍ മൊഗ്രാല്‍ പുത്തൂര്‍ മേഘല കമ്മിറ്റി നിലവില്‍ വന്നു,
ഈ വര്‍ഷവസാനം നടക്കുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ വിവിധ വാര്‍ഡ് കമ്മിറ്റി യോഗങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നുണ്ട്,
പഞ്ചായത്ത് കമ്മിറ്റി ഇന്‍ ചാര്‍ജ് മുഹമ്മദ് കുന്നില്‍, ജന:സെക്രട്ടറി സിദ്ദിഖ്‌ബേക്കല്‍, ട്രെഷറര്‍ കബീര്‍ പി. എം ഭാരവാഹികളായ നൂറുദ്ദീന്‍ കോട്ടക്കുന്ന്, എ. കെ. ഷാഫി, കരീംചൗക്കി, കെ.ബി. അഷ്റഫ്, എം.എം. അസീസ് എന്നിവര്‍ സജീവമായി നേതൃത്വംനല്‍കുന്നുണ്ട്

You may also like

Leave a Comment