105
കാസര്‍കോട്: 45-ാമത് അഖില കേരള ടെക്നിക്കല്‍ സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളിന് മികച്ച നേട്ടം. തിരുവന്തപുരം ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കുളത്തൂരില്‍ വെച്ച് നടന്ന മലയാളം ഉപന്യാസ മത്സരത്തില്‍ ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍പുത്തൂരിലെ അഭയ് എസ് പിക്കു എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനത്തെത്തി. ‘ആധുനിക വിദ്യാഭ്യാസ മേഖലകളില്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച’ എന്ന വിഷയത്തില്‍ ആയിരുന്നു ഉപന്യാസം’.
ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍പുത്തൂരിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭയ് എസ് പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കൂടിയായ പ്രകാശന്‍ – എന്‍ ബി സീന ദമ്പതികളുടെ മകനാണ്.