മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മജല്‍ ഗ്രാമത്തിന്റെ യാത്രാദുരിതം: മന്ത്രിക്ക് നിവേദനം നല്‍കി.

കാസര്‍കോട്:കഴിഞ്ഞ പത്ത് വര്‍ഷമായിതുടരുന്ന മജല്‍ ഗ്രാമത്തിലെ ജനങ്ങളുടെ രൂക്ഷമായ യാത്രാപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ് ഗതാഗത മന്ത്രി സി.പി. ജോണിന് കാഞ്ഞങ്ങാട് വെച്ച് മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കി.
കൂടെ ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ jഫൗസിയ സൈനുദ്ധീന്‍, ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍ മാഷിദ മുഹമ്മദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വേലായുധന്‍ യു
എന്നിവരും ഉണ്ടായിരുന്നു

കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ് – ചൗക്കി – അരിജാല്‍ – മജല്‍ – ബെള്ളൂര്‍ – കമ്പാര്‍ റൂട്ടില്‍ 2016 വരെ ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തലാക്കിയതോടെയാണ് പ്രദേശവാസികള്‍ ദുരിതത്തിലായത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ജനസംഖ്യയും വീടുകളും വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടും യാത്രാസൗകര്യം പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

പ്രതിസന്ധിക്ക് പരിഹാരമായി നാട്ടുകാരുടെ ദുരിതം കണ്ട് ഒരു സ്വകാര്യ സംരംഭകന്‍ ലക്ഷങ്ങള്‍ മുടക്കി പുതിയ ബസ് (BS6) വാങ്ങി സര്‍വീസ് നടത്താന്‍
തയ്യാറായി
വന്നിരുന്നു. എന്നാല്‍, ഈ റൂട്ടില്‍ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് (RTO) തയ്യാറാകുന്നില്ലെന്ന് നിവേദനത്തില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താത്ത വളഞ്ഞ വഴികളിലൂടെ സര്‍വീസ് നടത്താനാണ് ആര്‍.ടി.ഒ നിര്‍ദ്ദേശിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് സമയനഷ്ടവും ബസ് ഉടമയ്ക്ക് സാമ്പത്തിക ബാധ്യതയും മാത്രമേ ഉണ്ടാക്കൂ എന്ന് അര്‍ഫാന നജീബ് ചൂണ്ടിക്കാട്ടി.

?പൊതുജനങ്ങളുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി ഒന്നുകില്‍ കെ.എസ്.ആര്‍.ടി.സി ഈ റൂട്ടില്‍ നേരിട്ട് സര്‍വീസ് ആരംഭിക്കുക, അല്ലെങ്കില്‍ സ്വകാര്യ ബസ് ഉടമയ്ക്ക് യഥാര്‍ത്ഥ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ആവശ്യമായ പെര്‍മിറ്റ് അടിയന്തരമായി ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഗ്രാമത്തിന്റെ യാത്രാദുരിതം അവസാനിപ്പിക്കണമെന്നും അര്‍ഫാന നജീബ് ആവശ്യപ്പെട്ടു.

Scroll to Top