ഒറ്റപ്പെടലിനും അവഗണനയ്ക്കും ദാരിദ്യത്തിനും എതിരെ പോരാടാന്‍ – പരിശീലന ക്ലാസ് നല്‍കി

തൃക്കരിപ്പൂര്‍ :ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഏജ് ഇന്ത്യയുടെ സഹായത്താല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിശീലനം നല്‍കി. ഒറ്റപ്പെടല്‍, അവഗണന ദാരിദ്ര്യം എന്നിവയ്ക്ക് എതിരെ പോരാടി തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും നേടിയെടുക്കാന്‍ പ്രായമായവരെ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ് ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ശ്രീധരന്‍ .പി. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രന്ഥശാല മുന്‍ താലൂക്ക് കൗണ്‍സില്‍ അംഗം പി. സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെല്‍പ്പേജ് ഇന്ത്യ റിസോഴ്‌സ് അംഗങ്ങളായ സാജു കെ, ആതിര പി എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു പ്രായമായവരുടെ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ സുരക്ഷയും ഇന്‍ഷൂറന്‍സും കാഴ്ച സംബന്ധ പ്രശ്‌നങ്ങള്‍ക്കുള്ള സഹായങ്ങള്‍പ്രായമായവരുടെ സ്വയം പര്യാപ്ത ഗ്രൂപ്പുകളുടെ ആവശ്യക, Age Care helpline സാധ്യതകള്‍
പ്രായമായവര്‍ക്ക് നിയമപരമായ സഹായങ്ങള്‍ തേടേണ്ട സ്ഥലങ്ങള്‍ ഗവണ്‍മെന്റ് / പ്രൈവറ്റ് ഓള്‍ഡ് ഏജ് ഹോപ്രായമായവരുടെ അധികാര അവകാശങ്ങള്‍
മുതിര്‍ന്നിവര്‍ക്ക് വേണ്ടിയുള്ള ഡിജിറ്റല്‍ സുരക്ഷാ ക്ലാസ്
മക്കള്‍ക്ക് സ്വത്ത് നല്‍കുമ്പോള്‍ വില്‍പത്രം തയ്യാറാക്കുമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍ മുതിര്‍ന്നവര്‍ അവരുടെ സമ്പാദ്യം സുരക്ഷിതമായി എങ്ങനെ സൂക്ഷിക്കാം, കൈകാര്യം ചെയ്യാം
മുതിര്‍ന്നവര്‍ക്കു വേണ്ടി നിയമോപദേശം –
തുടങ്ങിയ 12 മേഖലകളെ പരാമര്‍ശിക്കുന്നതായിരുന്നു ക്ലാസ് ‘ സെക്രട്ടറി പി. രാജ് ഗോപാലന്‍ സ്വാഗതം പറഞ്ഞു. കെ.വി. രാമകൃഷ്ണന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ചടങ്ങില്‍ മുതിര്‍ന്ന പാചക തൊഴിലാളി ടി.ടി.തമ്പായിയെ ആദരിച്ചു.

Scroll to Top