77
കാസര്‍കോട്: സമ്പൂര്‍ണ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭയില്‍ വിവിധ ഹരിത പ്രഖ്യാപനങ്ങള്‍
നടത്തി. ഹരിത സ്ഥാപനം, ഹരിത അങ്കണവാടി, ഹരിത ടൗണ്‍, ഹരിത വിദ്യാലയം, ഹരിത ടൂറിസം, ഹരിത അയല്‍ക്കൂട്ടം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ഹരിത പദവി പ്രഖ്യാപനം. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഹരിത പദവി പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു.
ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ അസീഫ്, റീത്ത ആര്‍, രജനി കെ, മുനിസിപ്പല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീനനന്ദിപറഞ്ഞു.