പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുന്‍പായി മാധ്യമങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് പുത്തന്‍ ദിശയും ഊര്‍ജ്ജവും പകരും. 2047 ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ബജറ്റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ ബില്ലുകള്‍ ഈ സെക്ഷനില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ബജറ്റ് ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള സുപ്രധാന തീരുമാനങ്ങള്‍ ഈ സമ്മേളനത്തില്‍ സ്വീകരിക്കും. മധ്യവര്‍ഗത്തെ മഹാലക്ഷ്മി അനുഗ്രഹിക്കട്ടെ എന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ വളര്‍ച്ചയെ വേഗത്തില്‍ നയിക്കുന്നത് ആയിരിക്കും ഈ ബജറ്റ്. യുവാക്കളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതും സര്‍ക്കാരിന്റെ ദൗത്യമെന്ന് പ്രധാമന്ത്രി പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാര്‍ എക്കാലവും ഊന്നല്‍ നല്‍കുന്നുണ്ട് ബജറ്റ് അവതരണത്തിനു മുന്‍പുണ്ടാകുന്ന വ്യാജ പ്രചാരണങ്ങള്‍ ഇത്തവണ ഉണ്ടായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി വിദേശത്തുനിന്ന് വ്യാജ പ്രചരണങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. സമ്മേളനം സുഗമമായി കൊണ്ടുപോകാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.