Home Kerala കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് സഹാനുഭൂതി ; പൃഥ്വിരാജ്

കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് സഹാനുഭൂതി ; പൃഥ്വിരാജ്

by KCN CHANNEL
0 comment

എറണാകുളം തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പ്രിത്വിരാജ്. കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് സഹാനുഭൂതിയാണെന്നാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ”വീടുകളിലും, വിദ്യാലയങ്ങളിലും, അധ്യാപകരും,മാതാപിതാക്കളും കുട്ടികളെ പേടിപ്പിക്കേണ്ട ആദ്യ പാഠം സഹാനുഭൂതിയാണ് ”പൃഥ്വിരാജ് കുറിച്ചു.

ജനുവരി 15-നാണ് മിഹിര്‍ എന്ന 15 കാരന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ 26 നിലയില്‍ നിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടി മരണപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. മിഹിറിന്റെ കൂട്ടുകാര്‍ അമ്മയ്ക്ക് അയച്ചു നല്‍കിയ ചാറ്റുകളിലാണ് കുട്ടി അനുഭവിച്ച ക്രൂരമായ റാഗിംഗിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്.

You may also like

Leave a Comment