തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു

മരം മുറിക്കുന്ന മെഷീന്‍ തിരിച്ചു ചോദിച്ചതില്‍ നല്‍കാത്തതിനുള്ള വിരോധത്തില്‍ കരിങ്കല്ല് തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു.
ഉപ്പള ഗ്രാമത്തില്‍ ഉപ്പള, പോസ്റ്റ് ഓഫീസിന് സമീപം പ്രതി വിജയ നായക്ക് പരാതിക്കാരനായ നാഗരാജ നായക്കിന് പൈസ നല്‍കാനുള്ള വകയില്‍ കടമായി നല്‍കിയ മരം മുറിക്കുന്ന മെഷീന്‍ തിരിച്ചു ചോദിച്ചതില്‍ നല്‍ക്കാത്തതിനുള്ള വിരോധത്തില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്നു നാഗരാജ നയക്കിനെ തടഞ്ഞു നിര്‍ത്തി കൊല്ലണമെന്ന ഉദ്ദേശത്തോടെ സ്ഥലത്ത് ഉണ്ടായിരുന്ന വലിയ കരിങ്കല്ല് കൊണ്ട് 3 പ്രാവശ്യം തലയ്ക്കിടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതി കര്‍ണാടക ഷിമോഗ ഡിസ്ട്രിക്ട് രാജീവ് നഗര്‍ വിജയ നായ്ക്ക് (50) എന്നയാളെ കാസര്‍കോട് അഡീഷല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജ് III അചിന്ത്യാ രാജ് ഉണ്ണി (25/11/25 ന് )ഇന്ത്യന്‍ ശിക്ഷ നിയമം 326 വകുപ്പ് പ്രകാരം 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, 307 വകുപ്പ് പ്രകാരം 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം വീതം അധിക തടവ് അനുഭവിക്കാനും വിധിച്ചു.
മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന രാഘവന്‍ എന്‍ പി Cr.No. 367/19 (SC 390/20)ആയി രജിസ്റ്റര്‍ ചെയ്ത കേസ്സ്, അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് മഞ്ചേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന PK Dhananjaya Babu എന്നവരാണ്. തുടര്‍ന്നു അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത് മഞ്ചേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന AV Dinesh എന്നവരാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ പ്ലീഡര്‍ Adv സതീശന്‍ പി, Adv അമ്പിളി. KM എന്നിവര്‍ ഹാജരായി.

Scroll to Top