തൃക്കരിപ്പൂര്‍: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (.എസ് ഐ ആര്‍ ) ഫോമുകള്‍ പൊതുജനങ്ങള്‍ക്ക് പൂരിപ്പിക്കുവാന്‍ സഹായിക്കുന്നതിനായി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മൈത്താണി, വൈക്കത്ത് ഈയ്യക്കാട് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 168, 169ബൂത്തുകളിലെ വോട്ടര്‍മാരുടെ എന്യൂമറേഷന്‍ ഫോമുകളാണ് പൂരിപ്പിച്ച് ശേഖരിച്ചത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബൂത്ത് ലെവന്‍ ഓഫീസര്‍ കുഞ്ഞികൃഷ്ണന്‍ പി ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വനിത വേദി കണ്‍വീനര്‍ സബ്‌ന സജി ലൈബ്രേറിയന്‍ നന്ദന പി.കെ. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
എന്യൂമറേഷന്‍ ക്യാമ്പ് നടത്തി




