Home Kasaragod പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ കൊലപാതകം: മധൂര്‍ സ്വദേശിനിക്ക് ജാമ്യം; ജിന്നുമ്മ ഉള്‍പ്പെടെ മുഖ്യപ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു, ഗള്‍ഫിലേക്ക് കടന്ന പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ കൊലപാതകം: മധൂര്‍ സ്വദേശിനിക്ക് ജാമ്യം; ജിന്നുമ്മ ഉള്‍പ്പെടെ മുഖ്യപ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു, ഗള്‍ഫിലേക്ക് കടന്ന പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം

by KCN CHANNEL
0 comment

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിക്ക് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. മധൂര്‍, കൊല്യയിലെ ആയിഷ (42)യ്ക്കാണ് ജാമ്യം ലഭിച്ചത്. ദുര്‍മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആയിഷക്കെതിരെയുള്ള കുറ്റം. കേസിലെ മുഖ്യപ്രതികളായ മാങ്ങാട്, കൂളിക്കുന്ന് ബൈത്തല്‍ ഫാത്തിമയില്‍ പി.എം ഉവൈസ് (32), ഭാര്യ ഷമീന എന്ന ജിന്നുമ്മ (24), മുക്കൂട്, ജീലാനി നഗറില്‍ താമസക്കാരിയും പൂച്ചക്കാട് സ്വദേശിനിയുമായ പി.എം അസ്നിഫ (36) എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. 2023 ഏപ്രില്‍ 14ന് രാത്രിയിലാണ് അബ്ദുല്‍ ഗഫൂര്‍ ഹാജി കൊല്ലപ്പെട്ടത്. 596 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് പ്രവാസിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികള്‍ അറസ്റ്റിലായത്. കേസില്‍ രണ്ടു പ്രതികളെ കൂടി കിട്ടാനുണ്ട്. ഇവര്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടി തുടരുകയാണ്.

You may also like

Leave a Comment