Home National എഐയെ പരിപോഷിപ്പിക്കാന്‍ കേന്ദ്രം; എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം,

എഐയെ പരിപോഷിപ്പിക്കാന്‍ കേന്ദ്രം; എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം,

by KCN CHANNEL
0 comment

ബജറ്റില്‍ 500 കോടി വകയിരുത്തി
പാലക്കാട് ഐഐടി ഉള്‍പ്പെടെയുള്ളവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തേക്ക് ഐഐടി, ഐഐഎസ്‌സി ഗവേഷണത്തിനായി പതിനായിരം പിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും.
ദില്ലി: എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികള്‍ക്ക് അധിക ഫണ്ട് വകയിരുത്തി. പാലക്കാട് ഐഐടി ഉള്‍പ്പെടെയുള്ളവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തേക്ക് ഐഐടി, ഐഐഎസ്‌സി ഗവേഷണത്തിനായി പതിനായിരം പിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും. സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകള്‍ കൂട്ടിയെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്തുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തും. 1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. പിഎം ധന്‍ധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും. ബീഹാറിന് മഖാന ബോര്‍ഡ് കൊണ്ടുവരും. ഉത്പാദനം, മാര്‍ക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കര്‍ഷകരെ ശാക്തീകരിക്കുമെന്നും പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിലുണ്ട്. ടെക്‌സ്‌റ്റൈല്‍ സെക്ടറുമായി ബന്ധപ്പെടുത്തി പദ്ധതികള്‍ കൊണ്ടുവരുമെന്നും കാര്‍ഷിക മേഖല കുറവുള്ളിടത്ത് പ്രോത്സാഹനത്തിന് നിക്ഷേപം കൊണ്ടുവരുമെന്നും ബജറ്റില്‍ പറയുന്നു. കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തും. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നു. സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപ പിന്തുണ ഉറപ്പിക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതി കൊണ്ടുവരുമെന്നും പഞ്ചവത്സര പദ്ധതി കൊണ്ടുവരുമെന്നും ബജറ്റില്‍ പറയുന്നു.

You may also like

Leave a Comment