ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉടന്‍, പ്രതീക്ഷയോടെ മലയാള സിനിമാ ലോകം

72-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 5:30ന്. ഡല്‍ഹിയിലാണ് പ്രഖ്യാപനം. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ഇക്കുറി മലയാളത്തില്‍ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധ കാണ്ഡം എന്നിവയാണ് ജൂറിയില്‍ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങള്‍.2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും കിഷ്‌കിന്ധാകാണ്ഡത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് വിവരം.

ഭ്രമയു?ഗത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഒരിക്കല്‍ കൂടി മമ്മൂട്ടിക്ക് ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കൊടുമണ്‍ പോറ്റിയായും ചാത്തനായും മമ്മൂട്ടി പകര്‍ന്നാടിയപ്പോള്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട്. മതിലുകള്‍, ഒരു വടക്കന്‍ വീര?ഗാഥ (1989), പൊന്തന്‍മാട, വിധേയന്‍ (1993), ഡോ. ബാബാസാഹേബ് അംബേദ്കര്‍ (1998) എന്നിവയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

11 അംഗ ജൂറിയുടെ വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്. സംവിധായകന്‍ ജയരാജാണ് അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാന്‍. 2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ 72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡിനായി പരിഗണിക്കുന്നത്.മലയാളത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Scroll to Top