Home Kerala കോഴിക്കോട് ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് റോഡിന് സമീപം മരിച്ച നിലയില്‍

കോഴിക്കോട് ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് റോഡിന് സമീപം മരിച്ച നിലയില്‍

by KCN CHANNEL
0 comment

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപാസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. റോഡ് അരികിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഫുഡ് ഡെലിവറി ജീവനക്കാരനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. പ്രദേശത്ത് ഡിവൈഡര്‍ ഇല്ലാത്തതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് പ്രദേശവാസികളായ ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചു. രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.

You may also like

Leave a Comment