Home Kasaragod പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

by KCN CHANNEL
0 comment

കെ.എസ്.എസ്.പി.എയുടെ ജനവഞ്ചന ബജറ്റിനെതിരെ പ്രതിഷേധമിരമ്പി
കാസര്‍കോട് – പെന്‍ഷന്‍കാരെ തീര്‍ത്തും വഞ്ചിച്ച സംസ്ഥാന ഗവണ്‍മെന്റിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കെ.എസ്.എസ്.പി.എ കാസര്‍കോട് ബ്ലോക്കിന്റെ നേതൃത്ത്വത്തില്‍ കാസര്‍കോട് സബ് ട്രഷറിക്കു മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന കൗണ്‍സിലര്‍ എം. നാരായണ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജോ സെക്രട്ടറി കെ.വി.മുകുന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ:സെക്രട്ടറി പി.ശശിധരന്‍ മാസ്റ്റര്‍, വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് വി.വി. ജയലക്ഷ്മി ടീച്ചര്‍,മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ഉഷാ അര്‍ജുന്‍, കെ.വി.സുജാത കെ.സി. സുശീല, കെ . തിലക ബേബി സബിത, പി.നാരായണന്‍ മാസ്റ്റര്‍, കെ.രവീന്ദ്രന്‍ കെ തമ്പാന്‍ നായര്‍, പി.എ. പള്ളിക്കുഞ്ഞി സി.എച്ച് ബാബു, വി. അശോകന്‍, ഭാട്ട്യ എസ് , ദേവപ്പ എസ്, വി.പി. ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍, അബ്ദുള്‍ ഖാദര്‍ |, കെ.കൃഷ്ണന്‍, സുരേശന്‍ കെ, കൃഷ്ണന്‍ കല്ലക്കട്ട, പി സ്‌നേഹരാജന്‍ മാസ്റ്റര്‍ കെ. ചന്തുക്കുട്ടി, പി. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സിതാരാമമല്ലംസ്വാഗതവും ട്രഷറര്‍ ടി.കെ.ശ്രീധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

You may also like

Leave a Comment