ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ ആഘോഷ തിമിര്‍പ്പില്‍ സമരവേദിയായ ജന്തര്‍ മന്ദര്‍. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്‌കെയുടെ നേതൃത്വത്തിലായിരുന്നു സമരക്കാര്‍ തടിച്ചുകൂടിയത്. നീറ്റ് പരിക്ഷ ക്രമകേഡിനെ തുടര്‍ന്ന് ജീവ നഷ്ടമായ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നല്‍കണമെന്ന് അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. അതിക്രമം നടത്തിയ പൊലീസ്‌കാര്‍ക്ക് എതിരെ നടപടി എടുക്കണം. രാജിവച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് എല്ലാവരും ചോദിച്ചു.
ഈ സര്‍ക്കാര്‍ ആരെയും രാജിവയ്പ്പിക്കില്ല എന്ന്. യുവാക്കള്‍ ഒരുമിച്ച് വന്നാല്‍ എന്ത് ചെയ്യാം എന്ന് കണ്ടില്ലേ. ഇത് ആദ്യ വിക്കറ്റ് മാത്രം. ഇത് ഒരു തുടക്കം മാത്രം. ഇന്ന് ധര്‍മേന്ദ്ര പ്രധാന്റെ രാജി നടന്നു. എന്നെ ഹീറോ ആകേണ്ട ആവശ്യമില്ല എന്ന് അഭിജിത് ദീപകെ. നീറ്റ് പരിക്ഷ ക്രമകേഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നല്‍കണം. ഇന്ന് ധര്‍മേന്ദ്ര പ്രധാന്റെ രാജി നടന്നു. എന്നെ ഹീറോ ആകേണ്ട ആവശ്യമില്ല. ഇ രാജ്യം ഭരണഘടനക്ക് അനുസരിച്ചാണ് മുന്നോട്ടു പോകുന്നത് എന്ന് നിങ്ങള്‍ തെളിയിച്ചു. മറ്റ് ആരുടെയും കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കുട്ടികളുടെ പേര് അഭിജീത് ഉറക്കെ വായിക്കുകയും കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സമര വിജയം ജീവത്യാ?ഗം ചെയ്ത കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജി സമര്‍പ്പിച്ചത്. പ്രധാന്‍ രാജിവെക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സൂചന. എന്നാല്‍ പിന്നോട്ടില്ലെന്ന് സമരക്കാരും ഉറച്ച തീരുമാനമെടുത്തതോടെ മോദി സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു.
വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് സമരത്തിന് പുതുജീവന്‍ വെച്ചത്. സമരം വ്യാപിപ്പിക്കുമ്പോഴും രാജ്യവ്യാപക ശ്രദ്ധ നേടുമ്പോഴും പ്രധാന്‍ രാജിവെക്കേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. പ്രധാന്റെ രാജി ഒഴികെ സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍ അം?ഗീകരിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. സമരക്കാരെ തണുപ്പിക്കാന്‍ പരീക്ഷാ ചോര്‍ച്ച തടയാന്‍ പ്രത്യേക ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രധാന്റെ രാജിയില്ലാതെ പിന്തിരിയില്ലെന്ന് സിജെപി അന്ത്യശാസനം നല്‍കിയതോടെയാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനമുണ്ടായത്.




