67
കാസര്‍കോട്: കാനത്തൂരില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി. തൈരയിലെ പുഷ്പയുടെ വീട്ടുകിണറിനു സമീപത്ത് ബുധനാഴ്ച രാവിലെ 9.15 മണിയോടെ അയല്‍ക്കാരനായ ഗംഗാധരനാണ് പുലിയെ കണ്ടത്. ഉടന്‍ കാട്ടിലേത്ത് ഓടിമറിയുകയും ചെയ്തു. ഇര തേടിയാണ് പുലി വീട്ടുപരിസരത്തെത്തിയതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു മുമ്പു പകല്‍ നേരങ്ങളില്‍ പുലിയെ കണ്ടിരുന്നില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഇപ്പോള്‍ പകല്‍ സമയത്തും പുലി വീട്ടുപരിസരത്ത് എത്തിയത് ജനങ്ങളില്‍ ഭീതി കടുപ്പിച്ചിട്ടുണ്ട്. തൈരയില്‍ ചൊവ്വാഴ്ചയും പുലി എത്തിയിരുന്നു. ഒരു വലിയ പുലിയും രണ്ടു കുഞ്ഞുങ്ങളെയും ദിവാകരന്‍ എന്നയാളാണ് നേരിട്ട് കണ്ടത്.