32
ബംഗളുരു: ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി ലഭിച്ചു. രണ്ട് ദിവസം മുമ്പ് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് നോര്‍ത്ത് ഈസ്റ്റ് ബംഗളുരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സജിത്ത് കുമാര്‍ പറഞ്ഞു. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
ഏതാനും ദിവസം മുമ്പ് രാജ്യ തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് സ്‌കൂളുകള്‍ പൂട്ടുകയും ക്ലാസുകള്‍ ഓണ്‍ലൈനാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയോടെയാണ് ദില്ലിയിലും നോയിഡയിലും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണിയുണ്ടായത്. അല്‍കോണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് ബോംബ് ഭീഷണി സന്ദേശം ഇ-മെയിലില്‍ ലഭിച്ചത്.