Home National ഡല്‍ഹിയിലെ ദ്വാരകയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ വന്‍ തീപിടിത്തം

ഡല്‍ഹിയിലെ ദ്വാരകയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ വന്‍ തീപിടിത്തം

by KCN CHANNEL
0 comment

ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടിത്തം. എട്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ചിലര്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ദ്വാരക സെക്ടര്‍ -13 ലെ സബാദ് അപ്പാര്‍ട്ട്‌മെന്റ് എന്ന റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ദൃശ്യങ്ങളില്‍ വലിയ തീജ്വാലകള്‍ കാണാം. രാവിലെ 10 മണിക്കാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

You may also like

Leave a Comment