ഇടതുകാലത്തെ ചെറിയ വിഷയം പോലും ഇന്നത്തെ സര്‍ക്കാര്‍ പര്‍വതീകരിച്ച് കാണിച്ചു, ഗവണ്മെന്റ് ആശുപത്രികളില്‍ വേണ്ട സൗകര്യങ്ങളുണ്ട്: കെ കെ ശൈലജ
കോട്ടയം: കോതമംഗലത്ത് പെരുമ്പാവൂര്‍ സ്വദേശിയായ ഹൃദ്രോഹിക്ക് ചികിത്സ വൈകിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ കെ ശൈലജ. നിരന്തരമായി ചികിത്സാനിഷേധവും അലംഭാവവും ഉണ്ടാകുന്നു. ഇടതുകാലത്തെ ചെറിയ വിഷയം പോലും പര്‍വ്വതീകരിച്ച് കാണിച്ചു. അന്ന് വിമര്‍ശിച്ചവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു.
നിലവില്‍ നടക്കുന്നത് ആരോഗ്യ മേഖലയെ തകര്‍ന്ന സംഭവങ്ങള്‍. കിഫ്ബിയെ കുറ്റം പറഞ്ഞ ആശുപത്രികള്‍ക്ക് നല്‍കിയിരുന്ന തുക തടഞ്ഞു. പൊതുജനാരോഗ്യ മേഖലയെ തകര്‍ത്ത് സ്വകാര്യ മേഖലയെ വളര്‍ത്താനാണ് ടാസ്ക് ഫോഴ്സ്.
അലംഭാവം അവസാനിപ്പിക്കാന്‍ ഗവണ്മെന്റ് ഇടപെടണം. ഫീസ് അടയ്ക്കാന്‍ വേണ്ട സൗകര്യം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. ഗവണ്മെന്റ് ആശുപത്രികളില്‍ വേണ്ട സൗകര്യങ്ങളും സാഹചര്യങ്ങളും എല്ലാമുണ്ട്. അതിനെ വേണ്ടവിധം പ്രവര്‍ത്തിപ്പിക്കുകയാണ് വേണ്ടത്.
പി എസ്സി സമരം നടത്തുന്നവരോട് അലംഭാവം കാട്ടാന്‍ ഇടതു സര്‍ക്കാര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇടതുപക്ഷം ഭരിച്ചിരുന്നപ്പോള്‍ സമരപ്പന്തലില്‍ പോയവര്‍ ഇന്ന് അവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. പി എസ് സി വഴി ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്ന കാലമായിരുന്നു ഇടതു ഭരണകാലം. പി എസ് സി സമരക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു
