കുന്നംകുളം മുന്‍ എംഎല്‍എയായിരുന്ന പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന പേരില്‍ സിപിഐഎം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെന്‍ഷന്‍ വാങ്ങിയെന്ന വ്യാജ വാര്‍ത്തയില്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്. കണ്ണൂര്‍ സൈബര്‍ പൊലീസ് സംഘം പി.കെ. ശ്രീമതിയുടെ പരിയാത്തുള്ള വീട്ടിലെത്തി
രാവിലെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും.
ജനം ടിവി, ഓണ്‍ലൈന്‍ സ്ഥാപനമായ കര്‍മ്മ ന്യൂസ്, സായാഹ്ന പത്രമായ സുദിനം തുടങ്ങിയ സ്ഥാപനങ്ങളെയും വാര്‍ത്ത നല്‍കിയവരെയും പ്രതി ചേര്‍ക്കും. വ്യാജവാര്‍ത്തയില്‍ വലിയ വിഷമം തോന്നിയെന്നും കടുകിട പിന്നോട്ടില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.
കുന്നംകുളം എംഎല്‍എയായിരുന്ന പി.കെ. കൃഷ്ണന്ര്‍റെ ഭാര്യയുടെ പേരും പി.കെ. ശ്രീമതി എന്നായിരുന്നു. 2020ല്‍ പി.കെ. ശ്രീമതി മരിക്കുന്നതുവരെ പെന്‍ഷനും വാങ്ങിയിരുന്നു. ഇതിനെയാണ് സിപിഐഎം നേതാവും മുന്‍ എംപിയുമായ പി.കെ. ശ്രീമതിയുടെ പേരില്‍ ഏതാനും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.




