തുരുത്തി, മരണപ്പെട്ടു പോയ സമസ്ത ജനറല്‍ സെക്രട്ടറിയും, കാസറഗോഡ് ഖാളിയുമായ പ്രൊഫസര്‍ ആലി കുട്ടി ഉസ്താദിന്റെയും, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി, എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ്, കൗണ്‍സിലര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ച സമുന്നത നേതാവും റിട്ടയര്‍ഡ് അധ്യാപകനുമായ ഇ അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞു മാസ്റ്ററുടെയും മരണത്തില്‍ മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന സദസ്സും, അനുസ്മരണ യോഗവും സംഘടിപ്പിച്ചു, മുസ്ലിം ലീഗ് തുരുത്തി ശാഖ പ്രസിഡന്റ് ടി എ അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര ഉദ്ഘാടനം ചെയ്തു, സമസ്ത കേരള ജില്ലാ മുശാവറ അംഗം ടി കെ അഹമ്മദ് ഫൈസി ഉസ്താദ് പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ അനുസ്മരണ പ്രസംഗം നടത്തി, മുസ്ലിം ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ടി കെ അഷ്റഫ്, വാര്‍ഡ് ജനറല്‍ സെക്രട്ടറി ബി എസ് സൈനുദ്ധീന്‍, ടിഎസ് സൈനുദ്ധീന്‍, അഷ്റഫ് ഓതുന്നപുരം, ഷെരീഫ് എം എസ്, ഖലീല്‍ അബൂബക്കര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു, ജനറല്‍ സെക്രട്ടറി സലീം ഗാലക്‌സി സ്വാഗതവും, സെക്രട്ടറി റഷീദ് ഗ്രീന്‍ നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി, പ്രൊഫ: ആലി കുട്ടി ഉസ്താദ്, ഇ അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞു മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു




