Home National ആദായ നികുതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ആദായ നികുതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

by KCN CHANNEL
0 comment

; വ്യവസ്ഥകള്‍ ലഘൂകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍
ആദായ നികുതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.
ദില്ലി: ആദായ നികുതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ ബില്ലില്‍ വ്യവസ്ഥകള്‍ ലഘൂകരിച്ചിച്ചുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. നികുതി ഘടന ലഘുവാക്കിയെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച് 10 വരെ ലോക്‌സഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രില്‍ മുതല്‍ ബില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. ആദായ നികുതി നിയമം എന്നായിരിക്കും നിയമമായി കഴിഞ്ഞാലുള്ള പേര്. സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നത്.

You may also like

Leave a Comment