ആലൂര്‍ : മത സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആലൂര്‍ നൂറുല്‍ ഹുദാ യുവജന സംഘത്തിന്റെ 34-ാം വാര്‍ഷികത്തിന് ഇന്ന് (ഫെബ്രുവരി 13 വ്യാഴാഴ്ച) മര്‍ഹും സയ്യിദ് കെസി മുഹമ്മദ് കുഞ്ഞി തങ്ങള്‍ നഗരിയില്‍ തുടക്കമാകും,നൂറുല്‍ ഹുദാ യുവജന സംഘം പ്രസിഡന്റ് അബ്ദുല്ല അപ്പോളോ അധ്യക്ഷത വഹിക്കും,ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ കോളോട്ട് സ്വാഗതം പറയും.സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ ഉദ്ഘാടനം ചെയ്യും,നാലുദിവസം നടക്കുന്ന പരിപാടിയില്‍ ആദ്യദിനം സ്വലാത്ത് മജ്ലിസ്,രണ്ടാം ദിവസം ഉമര്‍ ഹുദവി മലപ്പുറം പ്രഭാഷണം നടത്തും, മുന്നാം ദിവസം മുഹമ്മദ് ഇര്‍ഷാദ് അദ്ഹരി മലപ്പുറം പ്രഭാഷണം നടത്തും,
സമാപന സമ്മേളനം
ജമാഅത്ത് പ്രസിഡന്റ് കെ കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും,നൂറുല്‍ ഹുദാ യുവജന സംഘം ജനറല്‍ സെക്രട്ടറി ഇസ്മായില്‍ എം കെ സ്വാഗതം പറയും, ആലൂര്‍ ജുമാ മസ്ജിദ് ഖത്തീബ് ഇര്‍ഷാദ് മിസ്ബാഹി ഉദ്ഘാടനം ചെയ്യും, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
സ്വാഗതസംഘം കമ്മിറ്റി കണ്‍വീനര്‍ സവാദ് ടി കെ, ജമാഅത്ത് ട്രഷറര്‍ അബ്ദുല്ലാ ആലൂര്‍, ജമാഅത്ത് ഭാരവാഹികളായ ശിഹാബ് മിത്തല്‍, ജലീല്‍ മീത്തല്‍, അഹമ്മദ് മീത്തല്‍, അസീസ് എം എ, നൂറുല്‍ ഹുദാ യുവജന സംഘം ഭാരവാഹികളായ അബ്ദുല്ല എ എം, ലത്തീഫ് എ എം, അബ്ദുല്ല കോര്‍ണര്‍, മാഹിന്‍ കേളോട്ട്, നുസ്രത്തുല്‍ ഇസ്ലാം സംഘം യുഎഇ കമ്മിറ്റി പ്രസിഡന്റ് ജലാല്‍ ടി കെ, തുടങ്ങിയവര്‍ സംബന്ധിക്കും, സ്വാഗതസംഘം കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഹനീഫ് ഹാജി നന്ദിയും പറയും.
ആലൂര്‍ നൂറുല്‍ ഹുദാ യുവജന സംഘത്തിന്റെ 34-ാം വാര്‍ഷികത്തിന് ഇന്ന് തുടക്കമാകും
72
previous post