മഞ്ചേശ്വരം
മിനി സിവില്‍ സ്റ്റേഷന്‍
യാഥാര്‍ഥ്യമാക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ 11-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടു.
മഞ്ചേശ്വരം മേഖലയുടെ വികസനത്തിനുവേണ്ടി 2014 ല്‍
രൂപീകരിച്ച താലൂക്ക്
11 വര്‍ഷം കഴിയുമ്പോഴും
സ്വന്തമായ
ആസ്ഥാനം മന്ദിരം ഇല്ലാത്തത് കാരണം ഈ മേഖലയുടെ സമഗ്രമായ വികസനത്തെ
ബാധിക്കുന്നു.
ജീവനക്കാര്‍ക്ക്
സൗകര്യപ്രദമായി ജോലി ചെയ്യാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാല്‍ അടിയന്തരമായും മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍
നിര്‍മ്മാണം തുടങ്ങണമെന്നും അനുബന്ധ സൗകര്യങ്ങളും ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
താലൂക്ക് ഓഫീസിന് പുറമേയുള്ള
സ്ഥാപനങ്ങളായ
സപ്ലൈ ഓഫീസ്
റിസര്‍വേ ഓഫീസ്
എന്നിവയ്ക്ക് നിലവില്‍ സ്വന്തമായി കെട്ടിടം ഇല്ല.
ഈ സ്ഥാപനങ്ങളെല്ലാം നിലവില്‍ താലൂക്കിന്റെ വിവിധഭാഗങ്ങളിലെ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പൊതു ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇടുങ്ങിയ
സ്ഥല സൗകര്യം ആണ് എല്ലാം ഓഫീസുകള്‍ക്കും ഉള്ളത്.ഫയലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കാതെ വരുന്നു.
നിലവിലുള്ള എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്
വാടകക്കെട്ടിടത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയിലാണ്. ഇത്
ജീവനക്കാര്‍ക്കും
വയോജനങ്ങള്‍ക്കും
ഭിന്നശേഷിക്കാര്‍ക്കും ഓഫീസില്‍ എത്തിപ്പെടാന്‍
ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഉപ്പള നയാ ബസാറിലെ ലയണ്‍സ് ഹാളില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സിന്ധു രാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി എ ശരീഫ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാവിലെ 9ന് പ്രസിഡണ്ട് പി എ ശരീഫ് പതാക ഉയര്‍ത്തിയതോടുകൂടി സമ്മേളനം നടപടി ക്രമങ്ങള്‍ ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. എം കൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും, അഖില്‍ ദാമോദരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ട്രഷറര്‍ എസ് ധന്യ വരവുചെലവ് കണക്ക് അവതരിപ്പിച്ചു.
ഭാരവാഹികള്‍:
എസ് ഒ ധന്യ ( പ്രസിഡന്റ്) എം കൃഷ്ണന്‍, ശാലിനി തച്ചത്ത് ( വൈസ് പ്രസിഡന്റുമാര്‍) പി. എ ഷെറീഫ് ( സെക്രട്ടറി) രാജീവ് ജി വെട്ടത്ത് , കെ. എം ഹകീം ( ജോയിന്റ് സെക്രട്ടറിമാര്‍ ) അഖില്‍ ദാമോദരന്‍ ( ട്രഷറര്‍)
പടം…. കേരള എന്‍ജിഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ 11-ാം വാര്‍ഷിക സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സിന്ധു രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.