മാര്‍ച്ച് 21 ന് ആരംഭിക്കുന്ന ഐപിഎല്‍ 2025 ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്‍സിബി) ക്യാപ്റ്റനായി രജത് പാട്ടീദാറിനെ നിയമിച്ചു. 2022 മുതല്‍ 2024 വരെ ടീമിനെ നയിച്ച ഫാഫ് ഡു പ്ലെസിസിനെ നിലനിര്‍ത്താത്തതിനെത്തുടര്‍ന്നാണ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്.
വിരാട് കോഹ്ലി വീണ്ടും ആര്‍സിബിയെ നയിക്കുമെന്ന ആരാധകര്‍ക്കിടയിലെ അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.
വ്യാഴാഴ്ച ബെംഗളൂരുവില്‍ ടീം ഡയറക്ടര്‍ മോ ബോബറ്റ്, മുഖ്യ പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍, രജത് പാട്ടീദാര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് ആര്‍സിബി ഇക്കാര്യം പ്രഖ്യാപിച്ചത്. ആര്‍സിബിയുടെ എട്ടാമത്തെ ക്യാപ്റ്റനായെത്തുന്ന രജത് 2021 ലാണ് ടീമിലെത്തുന്നത്.
തുടര്‍ന്ന് മൂന്ന് സീസണുകള്‍ ആര്‍സിബിക്കായി കളിച്ചു. 28 മത്സരങ്ങളില്‍ നിന്ന് 158.85 സ്‌ട്രൈക്ക് റേറ്റില്‍ 799 റണ്‍സ് നേടി അവരുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി മാറാന്‍ രജത്തിന് സാധിച്ചു.
ആര്‍സിബിയ്ക്ക് പുതിയ നായകന്‍; രജത് പാട്ടീദാറിനെ ക്യാപ്റ്റനാക്കി ഫ്രാഞ്ചൈസി
41