ഉപ്പള. സംസ്ഥാനത്തും, ജില്ലയിലും കാലവര്‍ഷക്കെടുത്തി രൂക്ഷം. പ്രളയത്തിനു സമാനമാണ് മിക്ക ജില്ലകളുടെയും സ്ഥിതി. മഴവെള്ളപ്പാച്ചിലില്‍ മരണസംഖ്യ കൂടുന്നുമുണ്ട്. വീടുകളും റോഡുകളും ഒലിച്ചുപോയി. വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എങ്ങും ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.ജനം ദുരിതത്തിലുമായി.
കാസര്‍ഗോഡ് ജില്ലയില്‍ മലയോരത്ത് ഉരുള്‍പൊട്ടലുണ്ടായി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത് തീരദേശ മേഖലയിലാണ്. കടല്‍ തീരത്തേക്ക് ഇരച്ചു കയറുകയാണ്. ഉപ്പള ശാരദാനഗറില്‍ ഇതിനകം ഒരു വീട് കടലെടുത്തു. മറ്റു രണ്ടു വീടുകള്‍ക്ക് ഭീഷണി നേരിടുന്നു. ജനപ്രതിനിധികള്‍, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍,പോലീസ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, നാട്ടുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഉപ്പളയില്‍ തന്നെ മുസോടി കടപ്പുറം, ഹിദായത്ത് നഗര്‍, മണിമുണ്ടേ എന്നീ പ്രദേശങ്ങളിലും സമാനമായ കടല്‍ക്ഷോഭമുണ്ട്. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്.എല്ലായിടത്തും തീര നിവാസികള്‍ ഭയാശങ്കയിലാണ് കഴിഞ്ഞുകൂടുന്നത്.
ഫോട്ടോ:വീടുകള്‍ കടലെടുത്ത ഉപ്പള ശാരദാനഗര്‍ തീരം.




