ഫുട്‌ബോള്‍ ഇഷ്ടം വാട്‌സാപ്പ് കൂട്ടായ്മ ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിച്ചു.

കുണ്ടംകുഴി – 2018ല്‍ ആരംഭിച്ച ജില്ലയിലെ പ്രമുഖ 7’സ് ഫുട്‌ബോള്‍ കായിക പ്രേമികളുടെ വാട്‌സാപ്പ് കൂട്ടായ്മ ‘ഫുട്‌ബോള്‍ ഇഷ്ടം ‘ നേതൃത്വത്തില്‍ ബേഡകം പഞ്ചായത്തിന്റെ കുണ്ടംകുഴിയിലുള്ള ടര്‍ഫില്‍ വെച്ച് ഫുട്‌ബോള്‍ ലീഗ് സീസണ്‍ 2 സംഘടിപ്പിച്ചു. കായിക പ്രേമികളുടെ നേതൃത്വത്തിലുള്ള പത്ത് ടീമുകള്‍ അണിനിരന്നു.
100 താരങ്ങള്‍ ബൂട്ടുകെട്ടി. കായിക പ്രചോദനത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ഫുട്‌ബോള്‍ ഇഷ്ടം കൂട്ടായ്മ. മിലന്‍ ആര്‍എന്‍ഒ എഫ്‌സി ഒന്നാം സ്ഥാനവും ലോസ് ബ്ലാങ്കോസ് എഫ്‌സി രണ്ടാം സ്ഥാനവും നേടി.

Scroll to Top