മില്‍മ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

ശബരിമലയിലേക്കുള്ള മില്‍മ നെയ് ക്രമക്കേട് ആരോപണ തള്ളി മില്‍മ ചെയര്‍മാന്‍ കെ എസ് മണി. മില്‍മ ക്രമക്കേട് നടത്തിയിട്ടില്ലെന്നും, നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ലെന്നുമാണ് പ്രതികരണം. മില്‍മയുടെ നെയ് വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്നും കെ എസ് മണി പറഞ്ഞു. ശബരിമലയിലേക്ക് നല്‍കിയ നെയ്യില്‍ ഗുണനിലവാരത്തില്‍ എന്തെങ്കിലും വ്യത്യാസം സംഭവിച്ചതായി ദേവസ്വം ബോര്‍ഡ് ഇത് വരെ അറിയിച്ചിട്ടില്ല. നെയ് കൈ മാറ്റത്തിന്റെ തുക മുഴുവനായും ദേവസ്വം ബോര്‍ഡ് ഇതിനകം നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.മണി വ്യക്തമാക്കി.

ടിന്‍ ടാമ്പര്‍ ചെയ്ത് നിലവാരം കുറഞ്ഞ നെയ് നിറച്ചോ എന്നത് അന്വേഷണത്തില്‍ കണ്ടെത്തണം. ലെഡ് ഒക്കെ മാറ്റി അങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. അയച്ച നെയ്യുടെ നെയ് മില്‍മ പരിശോധന നടത്തിയിരുന്നുവെന്ന് കെ എസ് മണി പറഞ്ഞു. ദേവസ്വം വിജിലന്‍സിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ അന്വേഷണത്തോടും മില്‍മ സഹകരിക്കുമെന്നും ആരുടെയെങ്കിലും ഭാഗത്തു വീഴ്ച്ച ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഉറപ്പായും നിയമനടപടി എടുക്കുമെന്നും കെ എസ് മണി വ്യക്തമാക്കി.

ക്ഷീര കര്‍ഷകര്‍ക്ക് സഹായം ആകുമെന്ന നിലയില്‍ മില്‍മ നെയ് വാങ്ങണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. ഭക്തരില്‍ നിന്നും ദിവസവും ലഭിക്കുന്ന നെയ്യ് ശബരിമലയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പടെ പറഞ്ഞത്. മില്‍മയുടെ നെയ് വേണ്ടെന്നു തീരുമാനം എടുത്തു എന്നത് ചില കേന്ദ്രങ്ങളുടെ പ്രചാരണമാണെന്ന് കെ എസ് മണി പറഞ്ഞു.

Scroll to Top