ഉപ്പള / കാസര്‍ഗോഡ് ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി മഞ്ചേശ്വേരം ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ബിഗ് ക്യാന്‍വാസ് ഉപ്പള ടൗണില്‍ സംഘടിപ്പികുയുണ്ടായി
പരിപാടിയുടെ ഉദ്ഘാടനം ശ്രീ അജിത്കുമാര്‍ പി (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് മഞ്ചേശ്വേരം പോലീസ് സ്റ്റേഷന്‍ )നിര്‍വഹിച്ചു. മഞ്ചേശ്വരം ബിപിസി ശ്രീമതി സുമാദേവി ടീച്ചര്‍ പരിപാടി യുടെ പ്രാധാന്യത്തെ കുറിച്ച് വിശദമായി സംസാരിച്ചു. സാമൂഹ്യ പുരോഗതി ക്കായി ഭിന്നശേഷി സൗഹൃദസമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മുളിഞ്ഞ സ്‌കൂളിലെ കുട്ടികളുടെ റാലിയോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. മഞ്ചേശ്വേരം ബി ആര്‍ സി യിലെ സ്‌പെഷ്യല്‍എഡ്യൂക്കേറ്റസ് മാരായ, അനിതവേഗസ്, ബിന്ധ്യ എന്‍,ഭവ്യബി എസ് റീമ എം ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റേഴസ്മാരായ വിദ്യാലക്ഷ്മി ടി പ്രസന്നപി ശ്യാമള എം സ്‌പെഷ്യലിസ്റ്റ് അധ്യാപകനായ പ്രകാശ്‌കെ, ട്രെയിനര്‍ സുമയ്യ എം എ എന്നിവരും പങ്കെടുത്തു ശ്രീമതി ചിത്രവതി ടീച്ചര്‍ (HM ജി എല്‍ പി എസ് മുളിഞ്ഞ) നന്ദി പറഞ്ഞു
സാമൂഹ്യ പുരോഗതിക്കായ് ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ബിഗ് ക്യാന്‍വാസ് ഒരുക്കി




