മൊഗ്രാല്‍. കാസര്‍ഗോഡ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങള്‍ മറ്റന്നാള്‍( ഡിസംബര്‍ 2,3 ചൊവ്വ,ബുധന്‍ തീയതികളിലായി) മൊഗ്രാല്‍ വൊക്കേ ഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.2026 ജനുവരി 5 മുതല്‍ 7 വരെ ആയിരിക്കും സ്റ്റേജ് മത്സരങ്ങള്‍ അരങ്ങേറുക.
ഇതിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിവിധ സബ് കമ്മിറ്റികളുടെ യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍,സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, പിടിഎ-എസ്എംസി-മദര്‍ പി ടി എ,സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍,സന്നദ്ധ സംഘടനാ ഭാരവാഹികള്‍,ക്ലബ് പ്രതിനിധികള്‍ സംബന്ധിച്ചു.
ഫോട്ടോ:ജില്ലാ സ്‌കൂള്‍ കലോത്സവം:വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണ യോഗത്തില്‍ സംബന്ധിച്ചവര്‍.




