കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സമഗ്ര പദ്ധതിയൊരുങ്ങുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച വിപുലമായ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലും ബാലസഭകളിലും ചര്‍ച്ചകള്‍ സംഘടിപ്പിച്ച് ലഹരിമുക്ത ജില്ലയ്ക്കായി പദ്ധതികള്‍ രൂപീകരിക്കും. വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തില്‍ ലഹരിമുക്ത സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സി.എം.ഡി പ്രതിനിധികളായ എസ്. അഞ്ജന, പി.സി ദിലീപ്, എ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരിക്കെതിരെ സമഗ്ര പദ്ധതിയുമായി കാസര്‍കോട് ജില്ലാപഞ്ചായത്ത്
50
previous post