സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും കുടുംബത്തിന്റെയും അടിത്തറ സ്ത്രീകളാണ്’: വനിത ദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും നാം ഇന്ന് ആഘോഷിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍, സമത്വം, ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് നാം ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീശക്തിയുടെ നേട്ടങ്ങളെയും രാജ്യത്തിനും സമൂഹത്തിനും അവര്‍ നല്‍കിയ അതുല്യമായ സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനം. നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അടിത്തറ സ്ത്രീകളാണ്. എല്ലാ സ്ത്രീകളെയും അഭിനന്ദിക്കുന്നുവെന്നും അവര്‍ക്ക് ശോഭനമായ ഭാവി ആശംസിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതി എക്‌സില്‍ കുറിച്ചത്: ”എല്ലാവര്‍ക്കും അന്താരാഷ്ട്ര വനിതാ ദിന ആശംസകള്‍! ഇന്ന് നമ്മള്‍ സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും ആഘോഷിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍, സമത്വം, ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് യോജിച്ച ശ്രമങ്ങള്‍ നടത്താനും ദൃഢനിശ്ചയം ചെയ്യുന്നു.
നമ്മുടെ സഹോദരിമാരും പെണ്‍മക്കളും എല്ലാ മേഖലയിലും മുന്നേറുകയാണ്. സ്ത്രീകള്‍ വിവിധ മേഖലകളില്‍ പുതിയ പാതകള്‍ വെട്ടിത്തുറക്കുമ്പോള്‍, ആരും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, അവരുടെ യാത്രയില്‍ അവരെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കാം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭയമില്ലാതെ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ കഴിയുന്ന ഒരു ലിംഗസമത്വ ലോകം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാന്‍ കഴിയും”.