എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം ഞാനുമുണ്ട്;മുഖ്യമന്ത്രി

പറഞ്ഞ വാക്കുകള്‍ പാലിക്കുമെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൂടെ നില്‍ക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉറപ്പു നല്‍കി.
സൗജന്യ മരുന്നും ചികിത്സയും നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന് അദ്ദേഹം പഞ്ഞു . മാര്‍ച്ച് മാസം മുതല്‍ നിന്നു പോയ പെന്‍ഷന്‍ വിതരണം ആരംഭിക്കും. ഓണത്തിനുമുമ്പ് എല്ലാവര്‍ക്കും ലഭിക്കും. വിദഗ്ധ ചികിത്സ നിന്നു പോയ മംഗലാപുരത്തെ പ്രമുഖ മെഡിക്ക കോളേജുകളില്‍ മുടങ്ങികിടക്കുന്ന ചികിത്സാ സൗകര്യം വീണ്ടും ഏര്‍പ്പെടുത്തുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി.
എത്രയും വേഗം സെല്‍ യോഗ നടപടികള്‍ ആരംഭിക്കുമെന്നും ആദ്യ യോഗത്തില്‍ താനും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മുഖ്യമന്ത്രി തന്നെ താല്പര്യമെടുത്ത് ക്ഷണിച്ചു വരുത്തി നിവേദന സംഘത്തില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ,
ബി. ശിവകുമാര്‍ , മിസിരിയ ചെങ്കള, പി. ഷൈനി,
എന്നിവര്‍ പങ്കെടുത്തു.

Scroll to Top