സംസ്ഥാന യുവജന കമ്മീഷന്‍ കാസര്‍കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാളില്‍ വെച്ച് നടന്ന ജില്ലാ അദാലത്തില്‍ അദാലത്തില്‍ യുവജന കമ്മീഷന്‍ അംഗം പി.പി. രണ്‍ദീപ് പരിഗണിച്ച 12 പരാതികളില്‍ ആറ്പ രാതികള്‍ പരിഹരിച്ചു. ആറ് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 5 പരാതികള്‍ ലഭിച്ചു. വിവിധ സ്വകാര്യ സ്ഥാപനത്തിലെ വേതന കുടിശ്ശിക , വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ്,സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ തട്ടിപ്പ്, പി.എസ്.സിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എന്നീ വിഷയങ്ങളിലാണ് പരാതികള്‍ ലഭിച്ചത്. ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ ക്യാമ്പയിനുകള്‍ നടപ്പിലാക്കി വരുകയാണെന്നും സൗജന്യ നിയമസഹായത്തിനായി 18001235310 എന്ന ടോള്‍ഫ്രീ നമ്പര്‍ യുവജനകമ്മീഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും യുവജന കമ്മീഷന്‍ അറിയിച്ചു.
അദാലത്തില്‍ അഡ്മിനിട്രേറ്റീവ് ഓഫീസര്‍ എ ഷഹന്‍ഷാ , അസിസ്റ്റന്റ് പി അഭിഷേക് എന്നിവര്‍ പങ്കെടുത്തു.
യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത്; ആറ് പരാതികള്‍ തീര്‍പ്പാക്കി




