തമിഴ്‌നാട്, കര്‍ണാടക ഡിജിപിമാരും മുഖ്യമന്ത്രിമാരും സഹകരിക്കുന്നുണ്. അവരുടെ സഹായത്തോടെ മാത്രമേ മുഖ്യ കുറ്റവാളികളിലേക്ക് എത്താന്‍ കഴിയൂ
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനില്‍ ആരും രാഷ്ട്രീയം കലര്‍ത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസുകാരനെ പിടിച്ച കേസില്‍ സമഗ്ര അന്വേഷണം നടക്കും. ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ല. അദ്ദേഹം സ്വകാര്യ ആവശ്യത്തിന് അവധിയില്‍ പോയതാണ്. വിമലാദിത്യയും നിശാന്തിനിയും മിടുക്കരായ ഉദ്യോ?ഗസ്ഥരാണ്. അവരെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
തമിഴ്‌നാട്, കര്‍ണാടക ഡിജിപിമാരും മുഖ്യമന്ത്രിമാരും സഹകരിക്കുന്നുണ്. അവരുടെ സഹായത്തോടെ മാത്രമേ മുഖ്യ കുറ്റവാളികളിലേക്ക് എത്താന്‍ കഴിയൂ. പുട്ടവിമലാദിത്യ തിരുച്ചുവന്നാല്‍ ഉടന്‍ ഉത്തരാവാദിത്തം തിരികെ നല്‍കും. ഓണക്കാലത്ത് പരിശോധന കര്‍ശനമാക്കുമെന്നും എസ്എച്ച്ഒ സംവിധാനം മാറ്റിയത് കൂട്ടായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളില്‍ ഇനി ധൈര്യപൂര്‍വം പരാതിയുമായി പോകാമെന്നും കുറ്റവാളികള്‍ മാത്രം പൊലീസിനെ പേടിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.




