ഐഎസ്എം ആദര്‍ശ മുഖാമുഖം 23ന് കാസര്‍കോട്

കാസര്‍കോട്:- കേരള നദ് വത്തുല്‍ മുജാഹിദിന്റെ യുവജന വിഭാഗമായ ഇത്തിഹാദു ശുഭാനില്‍ മുജാഹിദീന്‍ (ഐഎസ്എം) സംഘടിപ്പിക്കുന്ന മുഹമ്മദ് നബി (സ്വ) മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം എന്ന സംസ്ഥാന ക്യാമ്പയിന്‍ ഭാഗമായി കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ആദര്‍ശ മുഖാമുഖം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

കഴിഞ്ഞദിവസം കാസര്‍ഗോഡ് അമേയ് റോഡ് സലഫി സെന്ററില്‍ വച്ച് ചേര്‍ന്ന യോഗത്തിലാണ് ഓഗസ്റ്റ് 23 വൈകുന്നേരം 5 മുതല്‍ 9:30 വരെ നീളുന്ന പ്രോഗ്രാമിന് തീരുമാനമായത്. പ്രവാചക സ്‌നേഹം; പ്രമാണമാണ് പ്രധാനം എന്ന വിഷയത്തില്‍ സമുദായത്തിലെ വിവിധ വിഭാഗങ്ങളില്‍ പ്രവാചക സ്‌നേഹത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറാന്‍ ആദര്‍ശ മുഖാമുഖം സഹായകരമാകും എന്ന് യോഗം വിലയിരുത്തി.
കാലികപ്രസക്തമായ സംശയങ്ങള്‍ക്ക് നിവാരണം നടത്താനുള്ള അവസരവും ശ്രോതാക്കള്‍ക്ക് അന്ന് ലഭിച്ചേക്കും. ഐഎസ്എം ജില്ലാ സെക്രട്ടറി നബീല്‍ സ്വലാഹി സ്വാഗതവും ജില്ലാ പ്രസിഡന്റ് ഹാഷിം കൊല്ലംബാടി അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ കെഎന്‍എം ജില്ലാ പ്രസിഡണ്ട് ഡോ. കെ പി അഹമ്മദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍ എ പി ആശംസകള്‍ അറിയിച്ചു. കെ.എന്‍.എം ജില്ലാ ട്രഷറര്‍ അബ്ദുറഹ്‌മാന്‍ അരിമല നന്ദി പ്രകാശിപ്പിച്ചു.

Scroll to Top