കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ വഴിയോര കച്ചവട സിമിതി യോഗം തീരുമാനിച്ചു. നഗരസഭാ സെക്രട്ടറി ഷാജു പി.ബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി അംഗങ്ങളായ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, കൗണ്‍സിലര്‍ ഫിറോസ് അടുക്കത്ത്ബയല്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ആന്റണി എം വട്ടോളി, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദന്‍ എം വി, അഷറഫ് എടനീര്‍, അയിഷത് കുബ്ര, ദേവയാനി, സുനില്‍ കുമാര്‍, ബിനീഷ് ജോയി, ട്രാഫിക് പോലീസ് ഇന്‍സ്പെക്ടര്‍ മധു കെ, ടൗണ്‍ പ്‌ളാനിംങ്ങ് അംഗം,റവന്യൂ വിഭാഗം അഗം, മറ്റു ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തുന്നതിന് യോഗം തീരുമാനിച്ചു. അംഗികൃത കച്ചവടക്കാര്‍ തന്നെ അനുവദിച്ച 5*5 feet square-ല്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുണ്ടെങ്കില്‍ അധികമായി ഉപയോഗിക്കുന്നത് തടഞ്ഞു കൊണ്ട് തക്കതായ നടപടികള്‍ സ്വീകരിക്കും.സഹകരിക്കാത്തവര്‍ക്ക് ഫൈനും നഗരസഭ അംഗീകരിച്ച ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിനും ഐഡി കാര്‍ഡ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.പുതിയ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച വഴിയോര കച്ചവട മാര്‍ക്കറ്റ് ബങ്കുകള്‍ അനുവദിച്ചവര്‍ ഉടന്‍ അനുവദിച്ച സ്ഥലത്ത് വഴിയോരക്കച്ചവടം ആരംഭിച്ചിട്ടില്ല എങ്കില്‍ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. മറ്റു വഴിയോര കച്ചവടവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, പി.എം സ്വാനിധി സ്‌കീം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കാസര്‍കോട് നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനം