നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ച; തുടര്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് അനുമതി

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ തുടര്‍ അന്വേഷണം നടത്താന്‍ സിബിഐയ്ക്ക് അനുമതി. ഡല്‍ഹി റൗസ് അവന്യു കോടതിയാണ് അനുമതി നല്‍കിയത് . കേസില്‍ 13 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

തുടര്‍ച്ചയായുള്ള നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ പരീക്ഷാ നടത്തിപ്പിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടപടികള്‍ സ്വീകരിച്ചിരുന്നു. പ്രത്യേക വിഭാഗങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കും. സൈബര്‍ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ഫോറന്‍സിക്‌സ് എന്നീ പ്രധാന വിഭാഗങ്ങളിലാണ് പുതിയ നിയമനങ്ങള്‍ നടത്തുക. GM-Vigilance, Investigation & Forensics തസ്തികള്‍ ഇതിനായി സൃഷ്ടിച്ചു. പേപ്പര്‍ ചോര്‍ച്ച, ആള്‍മാറാട്ടം, പരീക്ഷാ തട്ടിപ്പ് എന്നിവ തടയുകയാണ് ലക്ഷ്യം.

സിബിഐ,ഐ ബി, ഇ ഡി,സൈബര്‍ ക്രൈം വിഭാഗങ്ങള്‍, സംസ്ഥാന പൊലീസ് തുടങ്ങിയ അന്വേഷണ ഏജന്‍സികളുമായി ഏകോപനവും പുതിയ വിഭാഗത്തിന്റെ ചുമതലയാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സംവിധാനവും ശക്തിപ്പെടുത്തും.

Scroll to Top