കുളങ്കര മസ്ജിദ് & അന്‍വര്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

?കുളങ്കര: കുളങ്കര മസ്ജിദ് കമ്മിറ്റിയും കുളങ്കര അന്‍വാറുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളും സംയുക്തമായി സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
?മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിപ്പ തോരവളപ്പ് ദേശീയപതാക ഉയര്‍ത്തി. മസ്ജിദ് ഇമാം അനസ് യമനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി അന്‍വാറുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്ക് സദര്‍ മുഅല്ലിം സലീം സുഹരി നേതൃത്വം നല്‍കി.
?ചടങ്ങില്‍ ഭാരവാഹികളായ മസൂദ് കെ.എ., നാസര്‍ കെ.എ., അഷ്‌റഫ് കുളങ്കര, മുസ്തഫ കെ.എ., കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളുമായ ഹംസ കുളങ്കര, നിസാം കുളങ്കര, ഇംതിയാസ് എരിയാല്‍, മുസ്തഫ, സമദ് ബുള്ളറ്റ്, ജമാല്‍ കുളങ്കര, റസാഖ് കുളങ്കര, മുഹമ്മദ് നിജാദ്, സമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top