രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ച് നാടും,നഗരങ്ങളും.

ന്യൂഡല്‍ഹി. രാജ്യത്തിന്റെ എന്‍പതാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ നാടും നഗരങ്ങളും. വിവിധ പരിപാടികളോടെയാണ് നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടുന്നത്. 1947 ആഗസ്റ്റ് 15നാണ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രാജ്യം മോചനം തേടി 79 വര്‍ഷങ്ങള്‍ക്ക് പൂര്‍ത്തിയായ പ്രധാന വേളയിലാണ് രാജ്യം സ്വതന്ത്രദിനാഘോഷം കൊണ്ടാടുന്നത്. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

.രാജ്യത്തിന്റെ എല്ലാ സംസ്ഥാന നഗരികളിലും,രാജ് ഭവനുകളിലും,ജില്ലാ ആസ്ഥാനങ്ങളിലും ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നടന്നുവരുന്നുണ്ട്.
‘യുവശക്തി ഫോര്‍ വീക്ഷിത് ഭാരത്”(വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തിയെ നയിക്കുക) എന്നതാണ് 2026 ലെ സ്വാതന്ത്ര്യ ദിനത്തിലെ പ്രധാന പ്രമേയവും,സന്ദേശവും. വന്ദേമാതരത്തിന്റെ 150-ആം വാര്‍ഷികാഘോഷങ്ങളും ഈ സ്വാതന്ത്ര്യ ദിനത്തിലെ പ്രത്യേകതയാണ്.

അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തിന്റെ ഫലമായാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടാനായത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്,ഭഗത് സിംഗ് തുടങ്ങിയ മഹാന്മാരെ ഈ വേളയില്‍ രാജ്യം സ്മരിച്ചു കൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടുന്നത്.

മൊഗ്രാലില്‍ വിവിധ ഇടങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. മൊഗ്രാല്‍ ദേശീയ വേദി ഓഫീസ് പരിസരത്ത് പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ പതാക ഉയര്‍ത്തി. മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ് ഓഫീസ് പരിസരത്ത് പ്രവാസി വ്യവസായി സി ഹിദായത്തുള്ള പതാക ഉയര്‍ത്തി.

Scroll to Top