രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷിച്ച് ആസ്‌ക് ആലംപാടി

ആലംപാടി: ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
ചടങ്ങില്‍ ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി ദേശീയ പതാക ഉയര്‍ത്തി ജനറല്‍ സെക്രട്ടറി ഹവാസ്, ട്രഷറര്‍ നിസാര്‍ നിച്ചു, ജി സി സി പ്രസിഡന്റ് മുഹമ്മദ് എ എം, ജനറല്‍ സെക്രട്ടറി ദാവൂദ് മിഹ്‌റാജ്, മറ്റു ക്ലബ്ബ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു,
സ്വാതന്ത്ര്യത്തിന്റെ മഹത്വവും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച്, മുന്നോട്ട് പോകാനുള്ള പ്രതിജ്ഞയോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത്.

Scroll to Top